14 October, 2020 03:45:39 PM


ഏറ്റുമാനൂരില്‍ മൂന്നാം വാര്‍ഡും കണ്ടയ്ന്‍മെന്‍റ് സോണില്‍; ജില്ലയിലാകെ 44 വാര്‍ഡുകള്‍



കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡ് കണ്ടെയ്ൻമെന്‍റ് സോണായി  പ്രഖ്യാപിച്ച്  കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ നഗരസഭയിലെ കണ്ടയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം മൂന്നായി. ചങ്ങനാശ്ശേരിയാണ് ഏറ്റവും കൂടുതല്‍ കണ്ടയ്ന്‍മെന്‍റ് സോണുകളുള്ള (നാല് വാര്‍ഡുകള്‍) ജില്ലയിലെ തദ്ദേശസ്ഥാപനം. അതേസമയം,  പായിപ്പാട് - 13, ഉദയനാപുരം-1, മുളക്കുളം - 8 എന്നീ വാര്‍ഡുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. 


പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം  - 44,40,39
2. ചങ്ങനാശേരി -  34,1, 24, 29
3. ഈരാറ്റുപേട്ട - 3,6, 2
4. ഏറ്റുമാനൂർ - 7,5,3

ഗ്രാമപഞ്ചായത്തുകള്‍

5. എരുമേലി-   23,7
6. ഉദയനാപുരം - 17
7. കുമരകം- 7 , 12
8. മുണ്ടക്കയം -  20
9. വാഴപ്പള്ളി-19, 21, 1
10. കടപ്ലാമറ്റം - 10
11. പാറത്തോട് - 19
12. അയർക്കുന്നം -19
13. പനച്ചിക്കാട്- 12, 3
14. കുറിച്ചി - 5, 11
15. അതിരമ്പുഴ-15
16. ചിറക്കടവ്-20,18
17. വെള്ളാവൂർ - 7
18. കിടങ്ങൂർ - 1,14
19. കുറവിലങ്ങാട് - 1
20. കൂട്ടിക്കൽ - 13
21. എലിക്കുളം-6
22. തലയാഴം - 3
23. ടി.വി പുരം - 7, 8
24. ഭരണങ്ങാനം - 7
25. തലയോലപ്പറമ്പ്- 2
26. കങ്ങഴ - 9



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K