14 October, 2020 12:04:36 PM


മാണിസാറിന്‍റെ ആത്മാവ് ജോസ് കെ മാണിക്ക് മാപ്പ് നല്‍കില്ല - ഹസന്‍



തിരുവനന്തപുരം: മാണിസാറിന്‍റെ ആത്മാവ് ജോസ് കെ മാണിക്ക് മാപ്പ് നല്‍കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. നിയമസഭയ്ക്കകത്ത് വെച്ച് മാണിസാറിനെ വധിക്കാന്‍ വരെ ശ്രമിച്ച സംഘത്തോടൊപ്പമാണ് ജോസ് കെ മാണി ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നതെന്ന് ഹസന്‍ ചൂണ്ടികാട്ടി. നോട്ടെണ്ണുന്ന യന്ത്രത്തിന്‍റെ പേര് പറഞ്ഞും ബാര്‍ കോഴയുടെ പേരിലുമാണ് എല്‍ഡിഎഫ് കെ.എം.മാണിയെ ആക്രമിച്ചത്. 


ആത്മാഭിമാനം ഉണ്ടെങ്കില്‍ ജോസ് കെ മാണി രാജ്യസഭാസ്ഥാനം മാത്രം രാജിവെച്ചാല്‍ പോരെന്നും ഹസന്‍ ചൂണ്ടികാട്ടി. യുഡിഎഫിനെ വഞ്ചിച്ചുകൊണ്ടാണ് ജോസ് കെ മാണി കാലുമാറിയത്. കോട്ടയം ലോക്സഭാമണ്ഡലം ഉള്‍പ്പെടെ യുഡിഎഫിന്‍റെ ഭാഗമായി നിന്ന് മത്സരിച്ച് നേടിയെടുത്ത എല്ലാ സ്ഥാനമാനങ്ങളും രാജിവെക്കാന്‍ അദ്ദേഹവും പാര്‍ട്ടിയും തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K