12 October, 2020 06:04:31 PM


നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച്‌ വീഴ്ത്തി



ബെംഗളൂരു: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച്‌ വീഴ്ത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദിനേശ് എന്ന പ്രതിയെയാണ് ശ്രീരാംപുര പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സുനില്‍ നായിക്ക് വെടിവെച്ച്‌ വീഴ്ത്തിയത്. കാലിന് വെടിയേറ്റ ദിനേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ഇയാള്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.



Share this News Now:
  • Google+
Like(s): 3.7K