06 October, 2020 06:31:22 PM


കോട്ടയം ജില്ലയില്‍ 427 പേര്‍ക്കു കൂടി കോവിഡ്; 424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം



കോട്ടയം: ജില്ലയില്‍ പുതിയതായി 427 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 424 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതില്‍ 11 പേര്‍ മറ്റു ജില്ലക്കാരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ടു പേര്‍ക്കും വൈറസ് ബാധിതരായി.


ഏറ്റവുമധികം രോഗികള്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്-92 പേര്‍. ജില്ലയില്‍ 363 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4999  പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 13027 പേര്‍ രോഗബാധിതരായി. 8059 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19839 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള രോഗികളുടെ പട്ടിക ചുവടെ.


കോട്ടയം-92


കിടങ്ങൂര്‍-26


അയ്മനം-23


പനച്ചിക്കാട് -19


ചങ്ങനാശേരി-16


വാഴപ്പള്ളി-15


ഈരാറ്റുപേട്ട-14


മാഞ്ഞൂര്‍-13


പുതുപ്പള്ളി-12


ഏറ്റുമാനൂര്‍, കങ്ങഴ-11 വീതം


പാമ്പാടി-9


മാടപ്പള്ളി,വാകത്താനം-8വീതം


കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍-7 വീതം


അകലക്കുന്നം, കടുത്തുരുത്തി, മണര്‍കാട്, വൈക്കം-6 വീതം


അതിരമ്പുഴ, അയര്‍ക്കുന്നം, രാമപുരം, ഉദയനാപുരം, വെള്ളൂര്‍, വിജയപുരം, തലയാഴം-5 വീതം


ചിറക്കടവ്, കടപ്ലാമറ്റം, മീനടം, മുളക്കുളം, പാലാ-4 വീതം


ആര്‍പ്പൂക്കര, കാണക്കാരി, കൂരോപ്പട, തിരുവാര്‍പ്പ്, തൃക്കൊടിത്താനം, വെച്ചൂര്‍-3 വീതം


കടനാട്, കുമരകം, കുറിച്ചി, മുണ്ടക്കയം, നെടുംകുന്നം, പൂഞ്ഞാര്‍, ടിവി പുരം, വാഴൂര്‍-2 വീതം


ഭരണങ്ങാനം, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, മീനച്ചില്‍, നീണ്ടൂര്‍, പാറത്തോട്, തീക്കോയി, തിടനാട്, വെള്ളാവൂര്‍-1 വീതം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K