05 October, 2020 05:10:20 PM


പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍



തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എഡിജിപി മനോജ് എബ്രഹാമും സംഘവും. എഡിജിപിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ രണ്ടാം ഘട്ടത്തില്‍ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച്‌ 32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടര്‍, കുട്ടികളുടെ അശ്ലീല വീഡിയോ, ചിത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്തവയില്‍ ഏറെയും മലയാളികളായ കുട്ടികളുടേതായിരുന്നുവത്രേ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K