04 October, 2020 06:37:29 PM


ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം വിട്ടു



ഏറ്റുമാനൂര്‍: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറിയും, യൂത്ത്ഫ്രണ്ട് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ സജിതടത്തിൽ ജോസ് കെ മാണി പക്ഷം വിട്ട് കോൺഗ്രസിൽ ചേർന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് സാജന്‍ ജോര്‍ജ് എന്ന സജി തടത്തില്‍. ജോസ് കെ മാണിയുടെ ഇടതുപക്ഷ നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് സജി തടത്തില്‍ പറഞ്ഞു. അതിരമ്പുഴ ഡിവിഷനില്‍നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയാണ് സജി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K