03 October, 2020 01:48:46 PM


വീട്ടമ്മയുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഡോക്ടറും നടനുമടക്കം 3 പേര്‍ അറസ്റ്റില്‍



തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തില്‍ ബന്ധുവായ ഡോക്ടറും ഒരു സീരിയല്‍ താരവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി വര്‍ക്കല സ്വദേശിനിയുടെ ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വിവിധ പേരുകളില്‍ നിന്നും കത്തുകളും വന്നിരുന്നു.


ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്. പരാതിക്കാരിയുടെ ബന്ധു കൂടിയായ മെഡിക്കല്‍ കോളജിലെ ദന്തഡോക്ടര്‍ സുബു, സീരിയല്‍ നടനായ നെടുങ്ങാട് സ്വദേശി ജാസ്മീര്‍ ഖാന്‍, വ്യാജ സിം എടുത്ത് നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. 


മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യും ഭ​ര്‍​ത്താ​വും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വ​തി​യു​ടെ ബ​ന്ധു​വാ​യ മ​റ്റൊ​രു സ്ത്രീ​ക്ക് ല​ഭി​ച്ച വാ​ട്സ് ആ​പ് സ​ന്ദേ​ശ​ത്തി​ന്‍റെ ചു​വ​ട് പി​ടി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​കളെ പിടികൂടിയത്. ദാമ്പത്യ ജീവിതം തകര്‍ത്ത് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു ഒന്നാം പ്രതിയായ ഡോക്ടറുടെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് രണ്ടും മൂന്നും പ്രതികളുടെ സഹായം തേടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K