02 October, 2020 01:24:56 PM


അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ്



വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ, ട്രം​പി​ന്‍റെ വി​ശ്വ​സ്ത​യും മു​ഖ്യ ഉ​പ​ദേ​ഷ്‌​ടാ​വു​മാ​യ ഹോ​പ് ഹി​ക്സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​യ​ർ​ഫോ​ഴ്സ് വ​ണ്ണി​ൽ പ്ര​സി​ഡ​ന്‍റി​നൊ​പ്പം സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ഹോ​പ് ഹി​ക്സ്. ഇ​തേ തു​ട​ർ​ന്ന് ട്രം​പും ഭാ​ര്യ​യും ക്വാ​റ​ന്‍റൈ​നി​ൽ പോ​യി​രു​ന്നു.


ചൊ​വ്വാ​ഴ്ച ക്ലീ​വ്‌‌​ല​ൻ​ഡി​ൽ ന​ട​ന്ന സം​വാ​ദ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്ര​യി​ലും ഹോ​പ് ഹി​ക്സ് പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബ്ലൂം​ബെ​ർ​ഗ് ന്യൂ​സാ​ണ് ഹി​ക്സി​ന് കോ​വി​ഡാ​ണെ​ന്ന് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് ഹി​ക്സ് വൈ​റ്റ് ഹൗ​സി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. നേ​ര​ത്തെ വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റാ​യും ട്രം​പി​ന്‍റെ 2016 തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ വ​ക്താ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K