30 September, 2020 07:33:33 AM


സൗദിയിൽ ലേബർ ക്യാമ്പ് നിയമങ്ങൾ ലംഘിച്ചാൽ 30 ദിവസം തടവും 10 ലക്ഷം പിഴയും



റിയാദ്: സൗദിയിൽ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ (ലേബർ ക്യാമ്പ്) പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് 30 ദിവസത്തെ തടവും പരമാവധി 10 ലക്ഷം പിഴയും ശിക്ഷ നൽകുമെന്ന് സൗദി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.


പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ, ഭീകരാക്രമണങ്ങൾ, യുദ്ധങ്ങൾ തുടങ്ങിയ പ്രത്യേക പ്രതിസന്ധികളിൽ 180 ദിവസം വരെ ജയിൽ ശിക്ഷ വർദ്ധിപ്പിക്കും. ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ സംഖ്യ ഇരട്ടിയുമാക്കും. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികളെ ഒന്നിച്ച് പാർപ്പിക്കുന്നതിന് താമസകേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരിക്കണമെന്ന് മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾ അനുശാസിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K