24 September, 2020 06:51:34 PM


ഓണ്‍‍ലൈന്‍‍ പൊതുജന പരാതി പരിഹാര അദാലത്ത് 'സഫലം 2020': മൂന്നാം ഘട്ടം 10ന്



ഇടുക്കി: ജില്ലയിലെ വിവിധ സര്‍‍ക്കാര്‍‍ ഓഫീസുകളില്‍‍ കെട്ടിക്കിടക്കുന്ന പരാതികള്‍‍ / അപേക്ഷകള്‍‍ തീര്‍‍പ്പാക്കുക, പൊതുജനങ്ങളുടെ പരാതികള്‍‍ പരിഹരിക്കുക എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍‍ നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍‍ 5 താലൂക്കുകളിലുമായി സംഘടിപ്പിക്കുന്ന ഓണ്‍‍ലൈന്‍‍ പൊതുജന പരാതി പരിഹാര അദാലത്ത് - സഫലം 2020 ന്‍റെ മൂന്നാം ഘട്ടത്തില്‍‍ ഇടുക്കി താലൂക്കിന്‍റെ അദാലത്ത് 2020 ഒക്ടോബര്‍‍ 10 ന് രാവിലെ 10 മണി മുതല്‍ നടത്തപ്പെടുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭം, റേഷന്‍‍കാര്‍ഡ് ബി.പി.എല്‍‍ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍‍ പരാതികള്‍‍ / അപേക്ഷകള്‍‍ https://edistrict.kerala.gov.in/ എന്ന വെബ് സൈറ്റ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ടോ അക്ഷയ സെന്ററുകള്‍‍ മുഖേനയോ ഒക്ടോബര്‍‍ 04 വരെ ജില്ലാ കളക്ടര്‍‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍‍ക്ക് അദാലത്ത് ദിവസം താലൂക്ക് ഓഫീസ് / വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ വീഡിയോ കോൺഫറൻസ് സംവിധാനം മുഖാന്തിരം കോവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍‍ പാലിച്ച് അദാലത്തില്‍‍ പങ്കെടുക്കാവുന്നതും ജില്ലാ കളക്ടര്‍‍ ടി പരാതികള്‍ക്ക് തീര്‍‍പ്പ് കല്‍‍പ്പിക്കുന്നതുമാണ്.



Share this News Now:
  • Google+
Like(s): 300