22 September, 2020 05:15:30 AM


മഴ ശക്തം: പീ​ച്ചി, ചി​മ്മി​നി ഡാ​മു​ക​ളു​ടെ മു​ഴു​വ​ൻ സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും തു​റ​ന്നു

തൃ​ശൂ​ർ: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ക​ന​ത്ത് നീ​രൊ​ഴു​ക്ക് കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ പീ​ച്ചി, ചി​മ്മി​നി ഡാ​മു​ക​ളു​ടെ മു​ഴു​വ​ൻ സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും തു​റ​ന്നു. ഡാ​മു​ക​ളു​ടെ നാ​ല് സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും അ​ഞ്ച് സെ​ൻ​റി മീ​റ്റ​ർ വീ​ത​മാ​ണ് തു​റ​ന്ന​ത്. ഡാ​മു​ക​ളി​ലെ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ൽ ക​ഐ​സ്ഇ​ബി വൈ​ദ്യു​തോ​ൽ​പാ​ദ​ന​വും തു​ട​ങ്ങി. ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തി​നും വൈ​ദ്യു​തോ​ൽ​പാ​ദ​നം ന​ട​ത്തു​ന്ന​തി​നും തി​ങ്ക​ളാ​ഴ്ച​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യ​ത്.


78.58 മീ​റ്റ​റാ​ണ് പീ​ച്ചി​യി​ലെ ജ​ല​നി​ര​പ്പ്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 90.35% ജ​ലം. 75.17 മീ​റ്റ​റാ​ണ് ചി​മ്മി​നി​യി​ലെ ജ​ല​നി​ര​പ്പ്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 93.98% ജ​ലം. ഡാ​മു​ക​ൾ തു​റ​ന്ന​തി​നെ തു​റ​ന്ന് മ​ണ​ലി​പ്പു​ഴ, കു​റു​മാ​ലി​പ്പു​ഴ, ക​രു​വ​ന്നൂ​ർ​പ്പു​ഴ എ​ന്നീ ന​ദി​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K