22 September, 2020 05:01:54 AM


​റി​യാ​ദി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തിയ ര​ണ്ടു ഭീ​ക​ര​ർ എ​ൻ​ഐ​എ പി​ടി​യിൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ര​ണ്ടു ഭീ​ക​ര​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) പി​ടി​കൂ​ടി. റി​യാ​ദി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ഷു​ഹൈ​ബും ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഗു​ൽ ന​വാ​സു​മാ​ണു പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു സ്ഫോ​ട​ന കേ​സി​ലും ഡ​ൽ​ഹി ഹ​വാ​ല കേ​സി​ലും പ​ങ്കു​ള്ള​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു.


റി​യാ​ദി​ൽ​നി​ന്നു ലു​ക്കൗ​ട്ട് നോ​ട്ടി​സ് ന​ൽ​കി​യാ​ണ് ഇ​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. ഷു​ഹൈ​ബ് ഇ​ന്ത്യ​ൻ മു​ജാ​ഹി​ദി​ലും ഗു​ൽ ന​വാ​സ് ല​ഷ്ക​ർ ഇ ​തോ​യ്ബ​യി​ലും ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ൽ മൂ​ന്ന് അ​ൽ​ക്വ​യ്ദ ഭീ​ക​ര​രെ എ​ൻ​ഐ​എ പി​ടി​കൂ​ടി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K