21 September, 2020 04:32:57 PM


മുൻകാല സിനിമാ നടി കെ.വി. ശാന്തി അന്തരിച്ചു



ചെന്നെെ: മുൻകാല സിനിമാ നടി കെ.വി. ശാന്തി (81) അന്തരിച്ചു. തിങ്കഴാഴ്ച പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറ്റുമാനൂർ സ്വദേശിനിയായ ശാന്തി വർഷങ്ങളായി കോടമ്പാക്കത്താണ് താമസം. തിങ്ക​ഴാഴ്ച ഇന്ന് വൈകിട്ട് കോടമ്പാക്കത്ത് നടത്തും.


എസ്.പി. പിള്ളയാണ് ശാന്തിയെ സിനിമാരംഗത്ത് എത്തിച്ചത്. നർത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്. സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി. പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. 1953-ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യചിത്രം. അൾത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ നെല്ല്,​ ലേഡി ഡോക്ടർ,​ അധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.


മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. 1975-ൽ പുറത്തിറങ്ങിയ അക്കൽദാമ,​ കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. പരേതനായ ശശിധരനാണ് ഭർത്താവ്. ശ്യം മകൻ, മരുമകൾ ഷീല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K