21 September, 2020 03:10:47 PM
കെട്ടിട നിര്‍മാണത്തിനിടയില്‍ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
കൊടുങ്ങല്ലൂര്‍: ആലുവ മണപ്പുറത്തിനടുത്ത് കെട്ടിട നിര്‍മാണത്തിനിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. എസ്.എന്‍.പുരം ആല പൊരി ബസാര്‍ സ്വദേശി കുറുക്കന്‍ കാട്ടില്‍ സുലൈമാന്റെ മകന്‍ സുള്‍ഫിക്കര്‍ (33) ആണ് മരിച്ചത്. സെപ്തംബര്‍ 18നായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മാതാവ്: അസ്മാബി. ഭാര്യ: റഫ്ഗാനത്ത്. മകള്‍: ഹന ഫാത്തിമ