20 September, 2020 10:08:49 PM


കോണ്‍ഗ്രസ് നേതാവ്​ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ബൈക്കപകടത്തില്‍ മരിച്ചു



ചാവക്കാട്: കോണ്‍ഗ്രസ് നേതാവ്​ എ.സി. ഹനീഫ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ബൈക്കപകടത്തില്‍ മരിച്ചു. തിരുവത്ര ബേബിറോഡ് കൊപ്പര വീട്ടില്‍ ഫസലു (42) ആണ് മരിച്ചത്. തിരുവത്ര ബേബി റോഡ് കൊപ്ര സെയ്തുമുഹമ്മദി​ന്റെ മകനാണ്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു. എറണാകുളം സണ്‍ റൈസ് ഹോസ്പിറ്റലിനു സമീപം ശനിയാഴ്ച രാത്രി 11 ഓടെയാണ് അപകടം. 2015 ഓഗസ്​റ്റ്​ ഏഴിനാണ്​ ഹനീഫ കൊല്ലപ്പെട്ടത്​.



Share this News Now:
  • Google+
Like(s): 2.6K