17 September, 2020 08:11:08 AM


മ​ന്ത്രി ജ​ലീ​ലി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ന്നു: എ​ൻ​ഐ​എ ഓഫീസിനു മുന്നിൽ വൻ പോലീസ് സംഘം



കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ലാ​ണ് മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. പു​ല​ർ​ച്ചെ ആ​റോ​ടെ സ്വ​കാ​ര്യ കാ​റി​ലാ​ണ് ജ​ലീ​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി എ​ൻ​ഐ​എ ഓ​ഫീ​സി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​ർ​ണ്ണം അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ മ​ത​ഗ്ര​ന്ഥ​ത്തി​ൻ​റ മ​റ​വി​ൽ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന​താ​ണ് പ​രി​ശോ​ധ​നാ വി​ഷ​യ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.


ആ​ദ്യം ഇ​ഡി മ​ന്ത്രി​യു​ടെ മൊ​ഴി​യെ​ടു​ത്ത ഘ​ട്ട​ത്തി​ലും ഇ​തു​സം​ബ​ന്ധി​ച്ച അ​റി​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. എ​ൻ​ഐ​എ ഓ​ഫീ​സി​ന് മു​ന്നി​ൽ വ​ൻ പൊ​ലീ​സ് സം​ഘ​ത്തെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് വി​ന്യാ​സം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K