16 September, 2020 08:03:48 PM


സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി; ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഫോണ്‍ വിളികളും അന്വേഷിക്കും



തിരുവനന്തപുരം: സ്വപ്ന സുരേഷിനൊപ്പം ആശുപത്രിയില്‍ സെല്‍ഫിയെടുത്ത വനിതാ പോലീസുകാര്‍ക്കെതിരേ നടപടി. സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത സംഭവത്തില്‍ ആറ് വനിതാ പോലീസുകാരെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഡ്യൂട്ടിക്കിടയില്‍ നിരുത്തരവാദപരമായ പെരുമാറിയതിനെ കുറിച്ചാണ് അന്വേഷിക്കുക.


ആരോപണ വിധേയരായ പോലീസുകാര്‍ക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്നും പരിശോധിക്കും. ഇവരുടെ ഫോണ്‍ വിളികളും അന്വേഷണ പരിധിയില്‍ ഉണ്ട്. അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കനടപടി എടുക്കാനാണ് തീരുമാനം. തൂശൂര്‍ സിറ്റി പോലീസിലെ വനിത പോലീസുകാരാണ് സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്. കൗതുകത്തിന് സെല്‍ഫിയെടുത്തതാണ് എന്നാണ് വനിതാ പൊലീസുകാര്‍ നല്‍കിയ വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K