15 September, 2020 12:37:48 PM


'സെൻകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചെ'ന്ന് ഫോൺകോള്‍: നെട്ടോട്ടമോടി പോലീസ്




തൃശൂര്‍: മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഉടന്‍ രക്ഷിക്കണം തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമിലേക്കെത്തിയ സന്ദേശം പോലീസ് സേനയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമെന്ന് മനസിലായി. തൃശൂര്‍ വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാനാട്ടുകര മേഖലയില്‍ നിന്നാണ് ഫോണ്‍ കോള്‍ എത്തിയതെന്ന് മനസിലായി. ഇവിടെ താമസിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള വയോധികയായ മുന്‍ അധ്യാപികയാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K