12 September, 2020 05:54:57 PM


കാരിയര്‍ വള്ളം മുങ്ങി: മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്




ഹരിപ്പാട്: കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈന്‍ എന്‍ഫോഴ്സ്മെന്റ്. ആറാട്ടുപുഴ സ്വദേശികളായ അനന്തു, ശ്രീഹരി. ഗിരീഷ് എന്നീ തൊഴിലാളികളാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട വള്ളവും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ടില്‍ കെട്ടിവലിച്ച്‌ തീരത്ത് എത്തിച്ചു. 


വലിയഴീക്കല്‍ പൊഴിക്ക് ഏകദേശം മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി ശ്രീഹരി എന്ന വള്ളമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. കാരിയര്‍ വള്ളം ആയ ഇതിലേക്ക് വലിയ വള്ളത്തില്‍ നിന്നും മീന്‍ കയറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട് വള്ളം മുങ്ങുകയായിരുന്നു. കടലില്‍ ശക്തമായ തിരയുള്ളതിനാല്‍ മറ്റ് വള്ളങ്ങള്‍ക്ക് രക്ഷ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ വിവരം അറിയിക്കുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ സി പി ഒ ജോസഫ് ജോണ്‍, ലൈഫ് ഗാര്‍ഡുകള്‍ ആയ ജയന്‍, ജോര്‍ജ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K