10 September, 2020 05:20:03 PM


മുഖ്യമന്ത്രിക്കെതിരെ വീഡിയോ; ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസ്




മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസ്. ബോളിവുഡ് മാഫിയയുമായി ഉദ്ധവിന് അടുത്ത ബന്ധുമുണ്ടെന്ന് ആരോപിച്ച്‌ കങ്കണ പങ്കുവച്ച വീഡിയായ്ക്ക് എതിരെ അഭിഭാഷകനായ നിതിന്‍ മാനെ നല്‍കിയ പരാതിയില്‍ വിഖോലി പോലീസാണ് കേസെടുത്തത്.


കങ്കണ റണാവത്തിന്‍റെ അനധികൃത ഓഫീസ് കെട്ടിടം ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഇന്നലെ ഇടിച്ചുനിരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ മഹാരാഷ്ട്രാ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. തന്‍റെ ഓഫീസ് തകര്‍ത്തതിനെ രാമക്ഷേത്രവുമായാണ് കങ്കണ ഉപമിച്ചത്. ഓഫീസ് പൊളിച്ചത് പോലെ മഹാരാഷ്ട്രാ സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യവും തകരുമെന്ന് കങ്കണ പറഞ്ഞിരുന്നു.


മുംബൈയെ പാക് അധിനിവേശ കശ്മീരായും കങ്കണ ഉപമിച്ചിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍, കങ്കണയുടെ അനധികൃത ഓഫീസ് കെട്ടിടം ഇടിച്ചുനിരത്തിയത്. കെട്ടിടം അനധികൃത നിര്‍മ്മാണമാമെന്ന് ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ അധികൃതര്‍ രണ്ട് വര്‍ഷം മുമ്ബ് നല്‍കിയ നോട്ടീസും ഇതിനിടെ പുറത്തുവന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K