05 September, 2020 12:28:50 PM


ഇ​രി​ങ്ങാ​ല​ക്കു​ട ചെ​മ്മ​ണ്ട​യി​ല്‍ വീ​ട് ക​യ​റി അ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ല്‍




ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മ​ണ്ട​യി​ല്‍ വീ​ട് ക​യ​റി അ​ക്ര​മി​ച്ച കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ല്‍. ചേ​ലൂ​ര്‍ മു​ട്ട​ത്ത് വീ​ട്ടി​ല്‍ വി​ബി​ന്‍ (22), കൂ​ത്തു​പ​റ​മ്പ് പ​ള്ളി​യി​ല്‍ വീ​ട്ടി​ല്‍ ജോ​ബി​ഷ് (37) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടൂ​ര്‍ എ​സ്.​ഐ വി.​വി. വി​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ആ​ഗ​സ്​​റ്റ്​ 30ന് ​വൈ​കീ​ട്ടാ​ണ് വ​ണ്ടി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന വി​ഷ​യ​ത്തി​ലു​ള്ള ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​മ്മ​ണ്ട അ​രി​മ്പൂ​ര്‍ വീ​ട്ടി​ല്‍ അ​ജ​യ‍ന്‍റെ വീ​ട് മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. വീ​ടി‍ന്‍റെ സി​റ്റൗ​ട്ടിന്‍റെ​യും കാ​റി‍ന്‍റെയും ചി​ല്ലു​ക​ള്‍ അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തി​രു​ന്നു. മു​ഖ്യ​പ്ര​തി​യും പ​രി​സ​ര​ത്തെ ഓ​ട്ടോ ഡ്രൈ​വ​ര്‍ കൂ​ടി​യാ​യ ചെ​മ്മ​ണ്ട ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ ദീ​പ​ക്കി​നെ നേ​ര​ത്തേ അ​റ​സ്​​റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K