04 September, 2020 02:52:51 PM


കോട്ടയത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കുട്ടിക്കൽ സ്വദേശിനി



കോട്ടയം: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കൂട്ടിക്കൽ പാലത്തുങ്കൽ (കൊരട്ടിയിൽ ) മുഹമ്മദ് റാഫിയുടെ ഭാര്യ ബീമ (49) ആണ് മരിച്ചത്. 6 വർഷമായി കിഡ്നി സംബന്ധമായ രോഗത്തിൽ ചികിത്സലായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സംഭവിച്ചത്. മരണത്തിനുശേഷം സ്രവം പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഫലം ലഭ്യമായിട്ടില്ലങ്കിലും കബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് കൂട്ടിക്കൽ മുഹിയദ്ധീൻ ജുമാ മസ്ജിദിൽ. മക്കൾ: മുഹമ്മദ് സാദിക്, ആമിന, മരുമകൾ: ആസിം നൗഷാദ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K