04 September, 2020 07:56:10 AM


അ​നൂ​പ് പി​ടി​യി​ലാ​കു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മുമ്പും ബി​നീ​ഷി​നെ വി​ളി​ച്ചു; ഫോ​ൺ​രേ​ഖ പു​റ​ത്ത്



കൊച്ചി: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​നൂ​പ് മു​ഹ​മ്മ​ദ് പി​ടി​യി​ലാ​കു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പ് വ​രെ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ വി​ളി​ച്ച​താ​യി രേ​ഖ​ക​ൾ. ഓ​ഗ​സ്റ്റ് മാ​സം 1,13,19 തീ​യ​തി​ക​ളി​ൽ സം​സാ​രി​ച്ച​തി​ന്‍റെ ഫോ​ൺരേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 21 നാ​ണ് അ​നൂ​പ് അ​റ​സ്റ്റി​ലാ​വു​ന്ന​ത്. ഓ​ഗ​സ്റ്റ് 19ന് ​മാ​ത്രം ബി​നീ​ഷ് കോ​ടി​യേ​രി​യെ അ​നൂ​പ് വി​ളി​ച്ച​ത് അ​ഞ്ചു ത​വ​ണ​യാ​ണ്.


ഓ​ഗ​സ്റ്റ് 13ന് ​എ​ട്ട് മി​നി​ട്ടി​ലേ​റെ ഇ​രു​വ​രും സം​സാ​രി​ച്ച​താ​യും ഫോ​ൺ​രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നേ​ര​ത്തേ, അ​നൂ​പി​നെ ത​നി​ക്ക് അ​റി​യാ​മെ​ന്നും എ​ന്നാ​ൽ ല​ഹ​രി​ക്ക​ട​ത്തി​ൽ ബ​ന്ധം ഇ​ല്ലെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പു​റ​ത്തു​വ​രു​ന്ന രേ​ഖ​ക​ള്‍ സം​ശ​യം കൂ​ടു​ത​ല്‍ ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K