25 August, 2020 08:07:06 PM


കുവൈറ്റില്‍ വിസ കാലാവധി സെപ്​റ്റംബര്‍ ഒന്നുമുതല്‍ മൂന്നുമാസം കൂടി നീട്ടിയേക്കും



കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സന്ദര്‍ശക വിസ ഉള്‍പ്പെടെ എല്ലാ വിസകളുടെയും കാലാവധി മൂന്നുമാസത്തേക്ക്​ കൂടി നീട്ടിയേക്കും. സെപ്​റ്റംബര്‍ ഒന്നുമുതല്‍ മൂന്നുമാസത്തേക്ക്​ കൂടി വിസ കാലാവധിക്ക് സ്വാഭാവിക എക്​സ്​റ്റന്‍ഷന്‍ നല്‍കിയേക്കുമെന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട്​ ചെയ്​തു.


പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ സ്വാഭാവിക എക്​സ്​റ്റന്‍ഷന്‍ നല്‍കുന്ന സംവിധാനമായിരുന്നു പ്രാബല്യത്തിലാക്കിയത്​. ഈ കാലാവധി ആഗസ്​റ്റ്​ 31ന്​ തീരാനി​രിക്കെയാണ്​ മാനുഷിക പരിഗണന വെച്ച്‌​​ മൂന്നുമാസം കൂടി ഇളവ്​ നല്‍കുന്നത്​. വിസ പുതുക്കാന്‍ താമസ കാര്യാലയത്തിലേക്ക്​ കൂടുതല്‍ ആളുകള്‍ എത്തുന്നത്​ തിരക്കിനിടയാക്കുമെന്നതും പരിഗണിച്ചതായാണ്​ റിപ്പോര്‍ട്ടില്‍ പറയുന്നത്​.



Share this News Now:
  • Google+
Like(s): 942