17 August, 2020 11:29:09 AM


ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.ജെ നായർ അന്തരിച്ചു



തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്ററുമായ എൻ.ജെ നായർ (എൻ. ജ്യോതിഷ് നായർ) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പ്രസ് ക്ലബ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം രണ്ടരയ്ക്ക് ശാന്തികവാടത്തിൽ. 26 വർഷമായി ദി ഹിന്ദുവിലെ മാധ്യമ പ്രവർത്തകനായിരുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ; മഞ്ജു. മക്കൾ:  സിദ്ധാർഥ് ( ഓസ്ട്രേലിയ), ഗൗതം (ടെക്നോപാർക്ക്).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K