16 August, 2020 09:13:42 PM


പെരുവന്താനത്ത് നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് ഒരാൾ മരിച്ചു; സഹയാത്രികന് പരിക്ക്



മുണ്ടക്കയം ഈസ്റ്റ്:  നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് ഒരാൾ മരിച്ചു. സഹയാത്രികന് പരിക്ക്. പെരുവന്താനം കുഞ്ചത്തൂർ സുരേഷ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുണ്ടക്കയം വണ്ടൻപതാൽ കരിങ്ങപാറ മുഹമ്മദ് സലീ (49) മിനെ  പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുവന്താനം- കരണിക്കാട് റോഡിൽ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. അൻപതടി താഴ്ചയിലേക്ക് മറിഞ്ഞ വാൻ പൂർണ്ണമായും തകർന്നു.



Share this News Now:
  • Google+
Like(s): 2.6K