12 August, 2020 08:56:08 PM


ഏറ്റുമാനൂരിൽ കണ്ടയ്ൻമെന്റ് സോൺ ഭാഗികമായി പിൻവലിച്ചു

കോട്ടയം : ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത് ഭാഗികമായി ചുരുക്കി. ചില പ്രദേശങ്ങളിൽ കോവിഡ് -19 പോസിറ്റീവ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ 2 , 5 , 6 , 7 , 8 , 11 , 13 , 16 , 17 , 18 , 19 , 20 , 21 , 22 , 23 , 26 , 28 , 29 , 30 , 31 വാർഡുകളെ കണ്ടെയിന്റ്മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു.


ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കണ്ടെയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾക്ക് തുടർന്നും ബാധകമായിരിക്കും ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ കണ്ടെയിൻമെന്റ് സോണായി നിലനിൽക്കുന്ന 1 , 3 , 4 , 9 , 10 , 12 , 14 , 15 , 24 , 25 , 27 , 32 , 33 , 34 , 35 വാർഡുകളിൽ താഴെ പറയുന്ന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ബാധകമായിരിക്കും . 


1.. പോലീസ് , ആരോഗ്യ വകുപ്പുകൾ സംയുക്തമായി കണ്ടെയിന്റ്മെന്റ് സോണിനുള്ളിലെ നിയന്ത്രിത മേഖല നിർണ്ണയിക്കേണ്ടതാണ് . ഭരണപരമായ സൌകര്യാർത്ഥം മേൽ വാർഡുകളോട് ചേർന്ന് കിടക്കുന്ന വാർഡുകളിലെ കുറച്ച് ഭാഗങ്ങൾ ചേർത്തോ ചുരുക്കിയോ നിയന്ത്രണ മേഖലയുടെ പരിധി നിർണ്ണയം പോലീസിന് നടത്താവുന്നതും അപ്രകാരം നിർണ്ണയിക്കുന്ന പരിധിക്കുള്ളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ബാധകമായിരിക്കുന്നതുമാണ് .


2. നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേകം പ്രത്യേകം കവാടങ്ങൾ ഉണ്ടായിരിക്കേണ്ടതും ഇവിടെ കർശന നിരീക്ഷണം ഏർപ്പെടുത്തേണ്ടതുമാണ് .


3. നിയന്ത്രിത മേഖലയിലെ റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കുന്നു . അവശ്യവസ്തുക്കളുടെ വിതരണത്തിനും , അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും .


4. നിയന്ത്രിത മേഖലയിൽ അവശ്യവസ്തുക്കളുടെ വിതരണത്തിന് സന്നദ്ധ പ്രവർത്തകരെ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിയോഗിക്കേണ്ടതാണ് . ഇവർക്ക് പ്രത്യേകം പാസ്സുകൾ അനുവദിച്ചു നൽകേണ്ടതാണ് .


5. നിയന്ത്രിത മേഖലയിൽ പൊതുജനങ്ങൾക്ക് ആവശ്യമുള്ള പക്ഷം ബന്ധപ്പെടുവാനായി പോലീസ് , ആരോഗ്യം , തദ്ദേശഭരണ സ്ഥാപനം എന്നിവയുടെ പ്രധാനപ്പെട്ട നമ്പറുകൾ പ്രദർശിപ്പിക്കേണ്ടതാണ് .


6. പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള അനൗൺസ്മെന്റ് തദ്ദേശഭരണ സ്ഥാപനം ഏർപ്പാടാക്കേണ്ടതാണ്.


7. മേൽ വാർഡുകളിൽ ഒരു സാഹചര്യത്തിലും അഞ്ചിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല .


8. ഈ പ്രദേശങ്ങളിൽ പൊലീസ് , ആരോഗ്യവകുപ്പ് , തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കേണ്ടതാണ് .


9. ആശുപത്രികൾക്ക് ഈ നിന്ത്രണങ്ങൾ ബാധകമല്ല .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K