12 August, 2020 02:53:46 PM


കോവിഡ് രോഗികളുടെ പേരുവിവരം പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി - ജില്ലാ കലക്ടര്‍



കോഴിക്കോട്; ജില്ലയില്‍ കൊറോണ ബാധിതരുടെ പേരുവിവരങ്ങള്‍ വാട്സാപ്പ് തുടങ്ങി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. രോഗബാധിതരെ ഒറ്റപെടുത്താനോ ശത്രുതാ മനോഭാവത്തോടെ പെരുമാറാനോ ഒരു കാരണവശാലും പാടില്ല. ഇത്തരം പ്രവണതകള്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഒട്ടും ആശ്വാസകരമല്ലെന്നും കലക്ടര്‍ അറിയിച്ചു. ഒരു കേസ് അന്വേഷണത്തിനായി പോലീസ് സൈബര്‍ സെല്ലിന് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 3.7K