11 August, 2020 07:36:36 PM


ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: എക്‌സൈസ് പരിശോധന ഊര്‍ജിതമാക്കി



കോട്ടയം: എക്‌സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും നിര്‍മാണവും വിപണനവും തടയുന്നതിനുള്ള നടപടികള്‍ വ്യാപകമാക്കിയത്.


പോലീസ്, വനം, റെയില്‍വേ, റവന്യൂ ഉദ്യോഗസ്ഥരും നടപടികളില്‍ പങ്കാളികളാകും. എക്‌സൈസ് സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് സ്‌ട്രൈക്കിംഗ് ഫോഴ്സിന്റെ  പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. ജലാശയങ്ങള്‍ക്കു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങള്‍, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍  പ്രത്യേക നിരീക്ഷണമുണ്ടാകും.  


കള്ളു ഷാപ്പുകള്‍, ബിയര്‍ പാര്‍ലറുകള്‍, വിദേശ മദ്യ ഷോപ്പുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും.  കള്ളിന്റെ സാമ്പിളുകള്‍ എല്ലാ ദിവസവും മൊബൈല്‍ ലാബില്‍ പരിശോധിക്കും. കോട്ടയം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. പൊതു ജനങ്ങള്‍ക്ക്  പരാതികള്‍ കണ്‍ട്രോള്‍ റൂമിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും അറിയിക്കാം.


ഫോണ്‍ നമ്പരുകള്‍ ചുവടെ: 


കണ്‍ട്രോള്‍ റൂം - 0481 2562211,18004252818
സര്‍ക്കിള്‍ ഓഫീസുകള്‍
കോട്ടയം - 0481 2583091, 9400069508
ചങ്ങനാശേരി - 0481 2422741, 9400069509,
പൊന്‍കുന്നം - 04828 221412, 9400069510
പാലാ - 04822 212235, 9400069511
വൈക്കം - 04829 231592, 9400069512



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K