11 August, 2020 06:32:09 PM


വാഗമൺ ആത്മഹത്യ മുനമ്പിനു സമീപം മുക്കുളം വെമ്പാല ടോപ്പിൽ മലയിടിച്ചിൽ



വാഗമണ്‍:  കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം വെമ്പാല ടോപ്പില്‍ മലയിടിച്ചില്‍. കൂറ്റന്‍ പാറയും മണ്ണും കിലോമീറ്ററുകളോളം ഒഴുകി. ഏക്കറുകണക്കിന്​ ഭൂമി നഷ്ടമായി. കൊക്കയാര്‍ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ മദാമകുളത്തിന്​ സമീപം വെമ്പാല ടോപ്പില്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. വാഗമണ്‍ ആത്മഹത്യ മുനമ്പിന്​ എതിര്‍വശമാണ് മദാമ്മക്കുളവും വെമ്പാല ടോപ്പും. ഇവിടെ നിന്ന്​ കുത്തിറക്കമാണ്.


മേഖലയില്‍ ആള്‍ താമസമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. ഉരുണ്ടുവന്ന മണ്ണും പാറയും ഒന്നരകിലോമീറ്റര്‍ താഴെ പതിച്ചു.രാത്രി വലിയ ശബ്ദം കേട്ടതായി കൊടുങ്ങ, ഇളങ്കാട്, മുക്കുളം സ്വദേശികള്‍ പറയുന്നു. രാവിലെ ആളുകള്‍ നടത്തിയ പരിശോധനയിലാണ് മലയിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടത്​. പടിഞ്ഞാറെ പീടികയില്‍ ഷൈന്‍ മാത്യു, വെട്ടിക്കല്‍ ജോര്‍ജ്കുട്ടി, പൊട്ടങ്കുളം ജോണി മാത്യു എന്നിവരുടെ ഭൂമിയിലാണ്​ നാശം വിതച്ചത്​.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K