10 August, 2020 11:44:35 AM


മീനച്ചിലാറ്റില്‍ ജലനിരപ്പ് താഴ്ന്നുതുടങ്ങി; കോട്ടയം ജില്ലയില്‍ ദുരിതം തുടരുന്നു



കോട്ടയം:  ജില്ലയില്‍ മീനച്ചിലാര്‍, കൊടൂരാര്‍ എന്നീ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പേരൂര്‍, നീലിമംഗലം, നാഗമ്പടം എന്നീ പ്രദേശങ്ങളില്‍ വെള്ളം താഴുകയാണ്. എന്നാല്‍ കുമരകം, തിരുവാര്‍പ്പ്, കോടിമത, പാറയില്‍കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ ജലനിരപ്പ് ഒരേ നില തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ കയറികിടക്കുന്ന വെള്ളം ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. വൈക്കം, കുറവിലങ്ങാട് മേഖലകളില്‍ ദുരിതം തുടരുകയാണ്.



കുറവിലങ്ങാട് സപ്ലൈകോ ഗോഡൌണിലും കൃഷി വകുപ്പിന്‍റെ കോഴാ ഫാമിലും വെള്ളം കയറി. തെങ്ങിൻ തൈകൾ ഉല്പാദിപ്പിക്കുന്ന നെഴ്സറി വെള്ളത്തിൽ മുങ്ങി. വൈക്കം, കുമരകം മേഖലകളിലെ ഫിഷ് ഫാമുകളിൽ വെള്ളം കയറി . മത്സൃങ്ങൾ ഒഴുകി പോയി. ഫാമുകളിലുണ്ടായ നാശനഷ്ടത്തിന്‍റെ കണക്കെടുപ്പ് ഫിഷറീസ് വകുപ്പ്  ആരംഭിച്ചു. കൊതുമ്പുവള്ളങ്ങളിലും മറ്റുമായി കന്നുകാലികളെ രക്ഷപെടുത്തി കൊണ്ടുപോകുന്ന കാഴ്ചകള്‍ പടിഞ്ഞാറന്‍ ഗ്രാമപ്രദേശങ്ങളില്‍ ഒരു കാഴ്ചയായി മാറി.


കുമരകം പഞ്ചായത്തിലെ ആറ്റു ചിറ, മറ്റീത്ര ഭാഗം,പാറേക്കാട് ,മങ്കുഴിച്ചൂള ഭാഗം, വെളിയം മണ്ണയ്ക്കൽ, കരിയിൽ എന്നീ പ്രദേശങ്ങളിൽ  വെള്ളക്കെട്ട് രൂക്ഷം. കവണാറ്റിൻ കരയിലും നാരകത്തറയിലും ക്യാമ്പുകൾ തുറന്നു. മങ്കുഴി പാട ശേഖരത്തിൽ മടവീഴ്ച ഉണ്ടായി. ഇ ടവട്ടം, കൊല്ലങ്കേരി പാടശേഖരങ്ങളിൽ മട വിഴ്ച തടയുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. റിംഗ് ബണ്ട് നിർമ്മിച്ച് വെള്ളം തടയുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K