09 August, 2020 10:19:41 PM


കോട്ടയത്ത് ഖനന നിരോധനം തുടരും; 30.71 കോടിയുടെ കൃഷി നാശം



കോട്ടയം:  ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. 
ഇതിനിടെ വൈക്കം ഫയർ സ്റ്റേഷഷനിൽ  വെള്ളം കയറി. ഫയർ സ്റ്റേഷൻ പോലീസ്  സ്റ്റേഷന് സമീപത്തേയ്ക്ക് മാറ്റി പ്രവർത്തനം  തുടങ്ങി.

പ്രകൃതിക്ഷോഭത്തില്‍ ജില്ലയിലെ കാര്‍ഷിക  മേഖലയില്‍ ഇതുവരെ 30.71 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. ജൂലൈ 28 മുതല്‍ ഇന്ന് വരെ 1200.68 ഹെക്ടറിലെ കൃഷിയാണ് നഷ്ടമായത്. കപ്പ,വാഴ, റബര്‍, നെല്ല് എന്നിവയാണ് പ്രധാനമായും നശിച്ചത്.


കന്നുകാലികള്‍ക്കു മാത്രമായി ജില്ലയില്‍ പത്തു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ നാലും വൈക്കം മുനിസിപ്പാലിറ്റിയിലും കല്ലറ പഞ്ചായത്തിലും രണ്ടു വീതവും മറവന്തുരുത്തിലും മാഞ്ഞൂരിലും ഒന്നുവീതവും ക്യാമ്പുകളാണുള്ളത്. ഇതുവരെ 1330 പശുക്കളെയും 131 ആടുകളെയും ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K