08 August, 2020 06:13:17 PM


സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ്; 1,216 പേര്‍ക്കാണ് രോഗം സമ്പര്‍ക്കത്തിലൂടെ



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1,715 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് 1,216 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 92 പേരാണ്. വിദേശത്തുനിന്ന് എത്തിയ 60 പേര്‍ രോഗബാധിതരായുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 108 പേരാണ്. 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. നാലു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 


പോസിറ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്‌: തിരുവനന്തപുരം - 485 , കോഴിക്കോട് - 173 , ആലപ്പുഴ - 169 , മലപ്പുറം - 114 , എറണാകുളം - 101 , കാസറഗോഡ് - 73 , തൃശൂര്‍ - 64 , കണ്ണൂര്‍ - 57 , കൊല്ലം - 41 , ഇടുക്കി - 41 , പാലക്കാട്‌ - 39 , പത്തനംതിട്ട - 38 , കോട്ടയം - 15 , വയനാട് - 10 .




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K