06 August, 2020 08:10:32 PM


നുവാൽസിൽ നാലു ബിരുദാനന്തര ഡിപ്ലോമ കോഴ്സുകൾ; അപേക്ഷ ഇപ്പോള്‍



കൊച്ചി: കളമശ്ശേരി നുവാൽസിൽ തുടങ്ങുന്ന നാല് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിക്കു അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, സൈബർ ലോ , ബാങ്കിങ് ലോ, ഇൻഷുറൻസ് ലോ എന്നീ ഏകവർഷ ഡിപ്ലോമ കോഴ്സുകളിൽ ആദ്യഘട്ടത്തിൽ ഓൺലൈൻ ക്ലാസിലൂടെയായിരിക്കും അധ്യയനം . ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആയിരിക്കും ക്ലാസ്. കോഴ്സുകളെ സംബന്ധിച്ച വിശദ വിവരവും അപേക്ഷിക്കേണ്ട രീതിയും നിർദ്ദിഷ്ട അപേക്ഷ  ഫോമും നുവാൽസ് വെബ്സൈറ്റിൽ ലഭ്യമാണ് (www.nuals.ac.in). അപേക്ഷ നുവാൽസിൽ ലഭിക്കേണ്ട അവസാന തിയ്യതി 2020 സെപ്തംബർ 5 .




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K