06 August, 2020 07:02:29 PM


വൈപ്പിൻ മുൻ എംഎൽഎയുടെ മകള്‍ വാഹനാപകടത്തിൽ മരിച്ചു



കൊച്ചി: വൈപ്പിൻ മുൻ എംഎൽഎ പരേതനായ വി കെ ബാബുവിന്‍റെ മകൾ അനഘ (24) വാഹനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ 11 മണിയോടെ പെരുമ്പടന്ന കവലയ്ക്കു സമീപത്തായിരുന്നു അപകടം. പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സാണ്. ജോലിക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അനഘ ഓടിച്ചിരുന്ന ഇരുചക്രവാഹനം മുന്നില്‍പോയ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ടോറസിൽ ഇടിക്കുകയായിരുന്നു.


അപകടസമയത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് അനഘയുടെ വാഹനം പാളിയതാണ് അപകടത്തിനു കാരണമായതെന്നു അറിയുന്നു. തെറിച്ചു വീണ അനഘയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മ സുശീല (സിവിൽ സപ്ലൈസ് ) സഹോദരി അഭയ. മൂന്നര മാസം മുൻപാണ് അനഘയുടെ പിതാവ് വി കെ ബാബു മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K