03 August, 2020 04:33:24 PM


വൈക്കത്ത് അഞ്ച് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെ മൃതദേഹം കായലില്‍കോട്ടയം : നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് കാട്ടാപ്പള്ളി ഭാഗത്തെ കായലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെതാണ് മൃതദേഹം.

പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ പോസ്റ്റ്മോര്‍ട്ടം നടത്തും. ആശുപത്രികളില്‍ സമീപ ദിവസങ്ങളില്‍ നടന്ന പ്രസവവുമായി ബന്ധപ്പെട്ടടക്കം വിശദമായ അന്വേഷണം നടത്തും.Share this News Now:
  • Google+
Like(s): 2.6K