01 August, 2020 04:49:25 PM


ഏറ്റുമാനൂരില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ്; രോഗികളില്‍ കൗണ്‍സിലറുടെ ഭാര്യയും കുഞ്ഞും



ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ്. ഇവരില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കൌണ്‍സിലറുടെ ഭാര്യയും കുട്ടിയുമാണ്. ആന്‍റിജന്‍ പരിശോധനയിലാണ് ഏഴ് പേരുടെയും രോഗം സ്ഥിരീകരിച്ചത്. പട്ടിത്താനം, പുന്നത്തുറ വെസ്റ്റ്, ചെറുവാണ്ടൂര്‍, ഏറ്റുമാനൂര്‍ ടൌണിലെ 27, 32 വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച മറ്റ് രോഗികള്‍.


ഇതിനു പുറമെ വിദേശത്തുനിന്ന് വന്ന് ക്വാറന്‍റയിനിലായിരുന്ന പുന്നത്തുറ വെസ്റ്റ് സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. പച്ചക്കറി മാര്‍ക്കറ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റ് തയ്യാറാക്കി മുന്‍ഗണനാ ക്രമത്തില്‍ 148 പേരെയാണ് ഇന്ന് ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റില്‍ 45 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയിലൂടെ കോവിഡ് പോസിറ്റീവായതിനെതുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലായിരുന്നു. ഇതിന് ശേഷം രണ്ട് തവണ ആന്‍റിജന്‍ പരിശോധന നടത്തയെങ്കിലും അതില്‍നിന്നും ആകെ 13 രോഗികളെ മാത്രമേ കണ്ടെത്താനായുള്ളു.



Share this News Now:
  • Google+
Like(s): 6.2K