31 July, 2020 06:10:20 PM


സംസ്ഥാനത്ത് ആശങ്ക കൂടുന്നു: ഇന്ന് 1310 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 1162 രോഗികള്‍



തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്ക കൂടുന്നു. സമ്ബര്‍ക്കത്തിലൂടെ 1162 പുതിയ രോഗികള്‍. ഇന്ന് 1310 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 864. ഇന്നലെ ഉച്ചക്ക് ശേഷമുള്ള കണക്കുകള്‍ കൂടി ചേര്‍ത്താണ് ഈ കണക്കുകള്‍ . ഇന്ന് മൂന്നു മരണം കൂടി റിപ്പോര്‍ട് ചെയ്തു . മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.



തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.



തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കോവിഡ്. കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലാണ് രോഗവ്യാപനം. അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍. തിരുവനന്തപുരത്തെ ക്ളസ്റ്ററുകളില്‍ രോഗവ്യാപനം തുടരുന്നു.



സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂര്‍ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്ബാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ പുതുനഗരം (2), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.



അതേസമയം 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് (7), കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് (14), പേരാമ്ബ്ര (17, 18, 19), ഉണ്ണികുളം (1, 14, 23), മൂടാടി (4, 5), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (13, 16), അരൂക്കുറ്റി (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (5), ഐക്കരനാട് (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (12, 14), കോട്ടയം ജില്ലയിലെ തലയോലപ്പറമ്ബ് (4) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 498 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.



Share this News Now:
  • Google+
Like(s): 2.6K