31 July, 2020 05:53:41 PM


യുവതിയുടെ സ്വകാര്യഭാഗത്ത് നിന്നും സ്രവം എടുത്ത് കോവിഡ് പരിശോധന: ജീവനക്കാരന്‍ അറസ്റ്റില്‍



മുംബൈ: കൊവിഡ് പരിശോധനക്കെത്തിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരന്‍ അറസ്റ്റില്‍. അമരാവതിയിലെ ഒരു മാളില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മാളിലെ ഒരു ജീവനക്കാരിക്ക് 24ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ജീവനക്കാരും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി യുവതി എത്തിയത്.


മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ജീവനക്കാരന്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ച്‌ സ്രവം എടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിയുമായെത്തി. ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി താക്കൂര്‍ പറഞ്ഞു. 



Share this News Now:
  • Google+
Like(s): 5.4K