31 July, 2020 02:07:53 PM


ഇരട്ട സഹോദരങ്ങളായ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചു




മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഇരട്ട സഹോദരങ്ങളായ കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചു. കൊവിഡുമായി ബന്ധപ്പെട്ട ഡ്യുട്ടിയില്‍ ആയിരിക്കേയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. ചികിത്സയിലിരിക്കേ പത്ത് ദിവസത്തെ വ്യത്യാസത്തിലാണ് ഇവര്‍ മരണമടഞ്ഞത്.


1991ലാണ് ഇവര്‍ മഹാരാഷ്ട്ര പോലീസില്‍ ചേര്‍ന്നത്. 56 വയസ്സുണ്ട് ഇരുവര്‍ക്കും. സഹോദരന്മാരില്‍ ഒരാളായ ദിലീപ് ഗോദ്‌കെ ജൂലായ് 20ന് മരിച്ചു. ഉല്‍ഹാസ്‌നഗറിലെ ഹില്‍ ലൈന്‍ പോലീസ് സ്‌റ്റേഷനില്‍ ഡ്യുട്ടിയിലായിരുന്നു ദിലീപ്. സമഹാദരന്‍ ജയ്‌സിംഗ് ഗോദ്‌കെ ഇന്നലെയാണ് മരിച്ചത്. അംബേര്‍നാഥ് പോലീസ് സ്‌റ്റേഷനിലായിരുന്നു ജയ്‌സിംഗിന് ഡ്യുട്ടി. ദോംബിവ്‌ലി ആശുപപത്രിയിലായിരുന്നു മരണം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K