28 July, 2020 12:13:32 AM


ഭര്‍ത്താവിനൊപ്പം കോവിഡ്‌ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്തു



കൊല്ലം: ജില്ലയില്‍ കോവിഡ്‌ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതി ആത്മഹത്യ ചെയ്തു. വിളക്കുടി സ്വദേശിനി ലക്ഷ്മി (30) ആണ് ആത്മഹത്യ ചൈയ്തത്.  ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവന്നിരുന്നത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ ഭര്‍ത്താവും കുട്ടികളും അടക്കം വിദേശത്ത് നിന്നും എത്തുകയും നിരീക്ഷണത്തില്‍ ആവുകയും ചെയ്തത്.
ഭർത്താവുമായുള്ള അഭിപ്രായ വ്യത്യാസം  ആണ് മരണത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
പോലീസ് നടപടികള്‍ ആരംഭിച്ചു. കോവിഡ്‌ പരിശോധന അടക്കം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നു പോലീസ് പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K