27 July, 2020 08:15:41 PM


കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചു; വൈക്കം സ്വദേശി കോയമ്പത്തൂരില്‍ പിടിയില്‍



കോയമ്പത്തൂർ: കുട്ടികളുടെ അശ്ലീല ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് മലയാളിയായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം സ്വദേശി സി.ടി. സുനിൽകുമാർ (48) ആണ് സംഭവം നടന്ന് 10 മാസങ്ങൾക്കുശേഷം കോയമ്പത്തൂർ ചെട്ടിപാളയം പോലീസിന്‍റെ പിടിയിലായത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാളെ റിമാൻഡ് ചെയ്തു.


കോയമ്പത്തൂർ വിമാനത്താവളത്തിൽ കാന്റീൻ മാസ്റ്റർ ആയിരുന്ന ഇയാൾ 2019 മേയ് രണ്ടിനാണ് ഫേസ്ബുക്കിൽക്കൂടി അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മലുമിച്ചാംപട്ടി അംബാൾ നഗറിലാണ് ഇയാൾ കുടുംബസമേതം വർഷങ്ങളായി താമസിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയിൽ നിന്നുള്ള സൂചനയനുസരിച്ചാണ് ഇയാളുടെ ഫോണുകളും മറ്റും പിടിച്ചെടുത്ത് പരിശോധിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K