26 July, 2020 06:02:32 PM


തൃശ്ശൂര്‍ എടത്തിരുത്തിയില്‍ യുവാക്കള്‍ തമ്മില്‍ സംഘടനം: ഒരാള്‍ കൊല്ലപ്പെട്ടു



തൃശ്ശൂര്‍: എടത്തിരുത്തി പുളിഞ്ചോടില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എടത്തിരുത്തി കൊല്ലാറ സ്വദേശി 45 വയസ്സുള്ള ഗിജുകുമാര്‍ ആണ് മരിച്ചത്. സംഘട്ടനത്തില്‍ തലക്ക് പരിക്കേറ്റ തൃശൂര്‍ നന്തിപുരം സ്വദേശി സുധീഷിനെ കരാഞ്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ടൈല്‍സ് പണിക്കാരനായ സുധീഷും കുടുംബവും രണ്ട് വര്‍ഷമായി പുളിഞ്ചോടിലുള്ള ഫ്ലാറ്റിലാണ് താമസം. ഇന്നലെ രാത്രി മോട്ടോര്‍ സൈക്കിളിലെത്തിയ ഗിജുകുമാര്‍ റോഡില്‍ നിന്ന് സുധീഷിന്റെ ഭാര്യയോട് കൈക്കൊണ്ട് ആംഗ്യം കാണിക്കുകയും ഇത് കണ്ട് വന്ന സുധീഷ്, ഗിജുവുമായി വക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സംഘട്ടനത്തില്‍ കലാശിക്കുകയുമായിരുന്നു.


അടിപിടിക്കിടെ ഗിജുകുമാര്‍ ബൈക്കില്‍ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് സുധീഷിനെ തലക്കടിക്കുകയും, ഇതേ ചുറ്റിക വാങ്ങി സുധീഷ് ഗിജുവിനെ തിരിച്ചടിക്കുകയും കഴുത്തില്‍ പിടിച്ച്‌ ശ്വാസം മുട്ടിക്കുകയും ചെയ്തു. തളര്‍ന്ന് വീണ ഗിജുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കരാഞ്ചിറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K