26 July, 2020 01:49:11 PM


അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; വണ്ണാന്തറ ആദിവാസി ഊരിലെ മൂപ്പൻ കൊല്ലപ്പെട്ടു



പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. ഷോളയൂർ പഞ്ചായത്തിലെ വണ്ണാന്തറ ആദിവാസി ഊരിലെ ഊരുമൂപ്പൻ ചിന്നനഞ്ചൻ ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. ആടുമേയ്ക്കാൻ കാട്ടിൽ പോയ ഊരുമൂപ്പനെ ഇന്നലെ വൈകീട്ട് മുതൽ കാണാനില്ലായിരുന്നു.


ഇന്ന് രാവിലെയാണ് ഊരിന് സമീപത്തെ കാട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും കാലിനും  മുറിവേറ്റിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ പരിക്ക് പറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മേഖലയിൽ ഇപ്പോഴും കാട്ടാന തമ്പടിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി അട്ടപ്പാടി ഷോളയൂർ മേഖലയിൽ കാട്ടാനശല്യം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K