25 July, 2020 07:42:44 AM


കൊവിഡ് പരിശോധനക്ക് വഴങ്ങാതെ നാട്ടുകാർ; ആരോഗ്യവകുപ്പ് ആശങ്കയിൽ

കാസർകോട്: ആരിക്കാടിയിൽ ആന്റിജൻ പരിശോധനക്ക് ആളുകൾ സഹകരിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകരുടെ പരാതി. ഇന്നലെ സംഘടിപ്പിച്ച പരിശോധനാ ക്യാമ്പിൽ പങ്കെടുത്തത് രണ്ട് പേർ മാത്രമാണ്.

ചൊവ്വാഴ്ച ഇവിടെ 100 പേരെ പരിശോധിച്ചതിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ 21 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ടവരാണ് പരിശോധനയുമായി സഹകരിക്കാത്തത്. ഇത് വലിയ ആശങ്കയുണ്ടാക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു.
പരിശോധനയുമായി സഹകരിച്ചില്ലെങ്കിൽ രോഗവ്യാപനമുണ്ടാകുകയും സമൂഹവ്യാപനത്തിലേക്ക് എത്താനും സാധ്യതയുണ്ട്. തങ്ങൾക്ക് ലക്ഷണമില്ലെന്നും അതിനാൽ പരിശോധന ആവശ്യമില്ലെന്നുമാണ് ജനങ്ങളുടെ പ്രതികരണം.



Share this News Now:
  • Google+
Like(s): 923