23 July, 2020 10:31:10 AM


തിരുവനന്തപുരത്ത് കൊവിഡ് മരണം; ഇന്നലെ മരിച്ച പുല്ലുവിള സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം പുല്ലുവിളയില്‍ കിടപ്പുരോഗിയായിരുന്ന വയോധികയ്ക്കാണ് മരണശേഷം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ട്രീസ വര്‍ഗീസ് (60) ആണ് മരിച്ചത്. നിരവധി രോഗങ്ങളുള്ള ഇവര്‍ ഇന്നലെ മരിച്ചതോടെ ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. സമൂഹിക വ്യാപനം റിപ്പോര്‍ട്ട് ചെയ്ത പുല്ലുവിളയില്‍ നേരത്തെയും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഇതോടെ തലസ്ഥാന ജില്ലയില്‍ കൊവിഡ് മരണം പത്തായി. സംസ്ഥാനത്ത് 50 ഓളം പേര്‍ മരണമടഞ്ഞു. നേരത്തെ മലപ്പുറം കാളികാവില്‍ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് രോഗം ഭേദമായ ശേഷം നാട്ടില്‍ തിരിച്ചെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്ന് വ്യക്തമായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K