22 July, 2020 09:11:07 AM


കാസര്‍ഗോഡ്, കോഴിക്കോട്, കരുനാഗപ്പള്ളി സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചു



തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി. കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57), കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണു മരിച്ചത്. 


കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. റഹിയാനത്തിന്റെ മകൻ ഉൾപ്പെടെ നാലു ബന്ധുക്കൾക്കു കോവി‍ഡ് സ്ഥിരീകരിച്ചു. 


കാസർകോട് സ്വദേശിനി ഹൈറുന്നീസ പരിയാരം മെ‍ഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു. കല്ലായി സ്വദേശി കോയോട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണു മരിച്ചത്. 



Share this News Now:
  • Google+
Like(s): 1.1K