20 July, 2020 10:05:34 AM


നിലമ്പൂർ കുറുവൻപുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി



നിലമ്പൂർ: കുറുവൻ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ താഴെ ചന്തക്കുന്ന് പൊറ്റയിൽ മുഹമ്മദ് അഷറഫിന്റെ മകൻ റിഷിബിന്റെ (25) മൃതദേഹമാണ് രാവിലെ 7.10 ഓടെ ഫയർഫോഴ്സ് കണ്ടെടുത്തത്. കുറുവൻ പുഴയുടെ കണ്ണംകുണ്ട് കടവിൽ ഞായറാഴ്ച്ച വൈകുംനേരം 6.30 ഓടെ കുളിക്കുന്നതിനിടയിലാണ് റിഷിബിൻ ഒഴുക്കിൽപ്പെട്ടത്. രാത്രി 8.30 വരെ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


ഇന്ന് രാവിലെ ഫയർ സ്‌റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ രണ്ട് നാട്ടുകാരുടെ സഹായത്തോടെ ആണ് തിരിച്ചിൽ ആരംഭിച്ചത്. ഏറെ വൈകാതെ അപകടത്തിൽപ്പെട്ട സ്ഥലത്തു നിന്നും മൃതദേഹം കണ്ടെടുത്തു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K