19 July, 2020 04:34:48 PM


മലപ്പുറം സ്വദേശി ന്യുമോണിയ ബാധിച്ച്‌ അസീറിനടുത്ത് ഹറജയില്‍ മരിച്ചു


മലപ്പുറം: മലപ്പുറം സ്വദേശി ന്യുമോണിയ ബാധിച്ച്‌ അസീറിനടുത്ത് ഹറജയില്‍ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി ഹനീഫ അഹമ്മദ് (60) ആണ് മരിച്ചത്. ന്യുമോണിയ മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ഹറജ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 27 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ഹറജയിലെ ഒരു ഹോട്ടലില്‍ സഹോദരന്‍ മുജീബിനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു. അസീര്‍ പ്രവാസി സംഘം ഹറജ യൂണിറ്റ് അംഗമായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K