18 July, 2020 10:39:36 PM


പ്ലാസ്മ തെറാപ്പി: സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കോവിഡ് രോഗമുക്തി നേടി

ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയില്‍ പ്രവര്‍ത്തനം തുടങ്ങി




തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലുടെ രണ്ട് പേര്‍ കൂടി കോവിഡ് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രോഗികള്‍ക്ക് പ്ലാസ്മ നല്‍കാനായി കോവിഡ് മുക്തരായ 22 പേര്‍ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്കില്‍ ഇതുവരെ അമ്പതിലധികം രോഗമുക്തര്‍ പ്ലാസ്മ നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള കോവിഡ് രോഗിക്ക് മഞ്ചേരിയില്‍ നിന്ന് പ്ലാസ്മ എത്തിച്ചു നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K